editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

എംജി സർവകലാശാലയിൽ അന്തർദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം ഒരുങ്ങുന്നു

Published on : November 25 - 2022 | 5:33 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: എംജി സർവകലാശാലയിൽ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടമായി അന്തർദേശീയ നിലവാരത്തിലുള്ള നാച്വറൽ ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൻറെ നിർമാണത്തിന് തുടക്കമായി. പ്രോ- വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ നിർമാണോദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ടിൽനിന്നും 2.74 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന ഗ്രൗണ്ട് രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. ഫ്ളഡ് ലൈറ്റിംഗ്, ഇന്റേണൽ ഡ്രെയിനേജ്, ആധുനിക സ്പ്രിങ്ക്ളറുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല.


നിർമാണോദ്ഘാടനച്ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു തോമസ്, പ്രഫ. പി. ഹരികൃഷ്ണൻ, ഡോ. എ. ജോസ്, ഡോ. എസ്. ഷാജില ബീവി, ഡോ. ആർ. അനിത, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ്, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.ജെ. നെജിത തുടങ്ങിയവർ പങ്കെടുത്തു.

0 Comments

Related News