പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

ചണ്ഡീഗഡ് എന്‍ഐടിടിആറില്‍ 25അവസരം: ഡിസംബര്‍ 16വരെ അപേക്ഷിക്കാം

Nov 22, 2022 at 8:16 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചണ്ഡീഗഡ്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 25 ഒഴിവുകള്‍ ഉണ്ട്. സീനിയര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് || എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

സീനിയര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ് (13) – പന്ത്രണ്ടാം ക്ലാസ് വിജയം/തതുല്യം. ശമ്പളം 19,900-63, 200രൂപ. പ്രായപരിധി 35 വയസ്സ്.
ടെക്‌നീഷ്യന്‍ (3) – കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, 55% മാര്‍ക്കോടെ ഡിപ്ലോമയും ഇന്‍ഡസ്ട്രി/ റിസര്‍ച്ച് ലാബില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ശമ്പളം 29,200-92, 300 രൂപ.

\"\"

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ||(5) പന്ത്രണ്ടാം ക്ലാസ്/തതുല്യം. ശമ്പളം 25-500-81, 100രൂപ. പ്രായപരിധി 18-2 7വയസ്സ്.
സീനിയര്‍ പ്രൊഡ്യൂസര്‍ (1), സീനിയര്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (2), എസ്റ്റേറ്റ് ഓഫീസര്‍ (1) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. വിശദവിവരങ്ങള്‍ക്ക് http://nitttrchd.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News