editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ദീര്‍ഘിപ്പിച്ചു

Published on : November 22 - 2022 | 5:12 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. 2023 വര്‍ഷത്തേക്കുളള വാര്‍ഷിക പ്രീമിയം ഡ്രായിംഗ് ആന്‍ഡ് ഡിസ്ബഴ്സിംഗ് ഓഫീസര്‍ അല്ലെങ്കില്‍ ശമ്പള വിതരണ ഉദ്യോഗസ്ഥന്‍ 2022 നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തണം.

ഇത് ഡിസംബര്‍ 31-നകം ഇന്‍ഷ്വറന്‍സ് ആന്‍ഡ് പെന്‍ഷന്‍ ഫണ്ടിന് കീഴില്‍ *8011-00-105-89-ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി’ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടയ്ക്കണം. ശൂന്യവേതനാവധിയിലുളളവര്‍, അന്യത്ര സേവനത്തിലുളളവര്‍, മറ്റ് ഏതെങ്കിലും രീതിയില്‍ അവധിയിലുളളവര്‍, പേ-സ്ലിപ്പ് ലഭിക്കാത്ത കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍, മറ്റെന്തെങ്കിലും കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍ എന്നീ ജീവനക്കാര്‍ ഒഴികെയുള്ള മറ്റെല്ലാ ജീവനക്കാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

0 Comments

Related News