SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂർ:സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ ഹാക്ക് ചെയ്തതായി അധികൃതർ. കണ്ണൂർ സർവകലാസാലയുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പോർട്ടലാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവത്തെ തുടർന്ന് അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലാ രജിസ്ട്രാർ ജില്ലാ പോലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സർവകലാശാലയുടെ ഭാഗത്തുനിന്നും ചെയ്യേണ്ട എല്ലാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കവയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.