കന്റോണ്‍മെന്റ് ബോര്‍ഡുകളില്‍ അവസരം: എട്ടാം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

Nov 21, 2022 at 4:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെന്നൈ: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള കന്റോണ്‍മെന്റുകളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. തമിഴ്‌നാട്ടിലെ വെല്ലിങ്ടണ്‍, ഉത്തര്‍പ്രദേശിലെ അലഹബാദ്, കര്‍ണാടകയിലെ ബെല്‍ഗാം എന്നിവിടങ്ങളിലെ കന്റോണ്‍മെന്റുകളിലാണ് അവസരം. 21 ഒഴിവ് ഉണ്ട്.

\"\"

വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ സഫാരി വാല തസ്തികയില്‍ 4 ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസാകണം. ശമ്പളം 15,700-50, 000രൂപ. ഡിസംബര്‍ 2വരെ അപേക്ഷിക്കാം. http://wellington.cantt.gov.in/recruitment എന്ന ലിങ്കില്‍ അപേക്ഷിക്കാം.

അലഹബാദ് കന്റോണ്‍മെന്റില്‍ ഡ്രോട്‌സ്മാന്‍ തസ്തികയില്‍ 1 ഒഴിവുണ്ട്. ഡ്രോട്‌സ്മാന്‍ സര്‍ട്ടിഫിക്കറ്റ്/അസിസ്റ്റന്റ് ആര്‍ക്കിടെക്ട് ഡിപ്ലോമ/സിവില്‍ എഞ്ചിനീയറിങ് , സിവില്‍ ഡ്രോട്‌സ്മാന്‍ ഡിപ്ലോമ. ശമ്പളം 25,500-81, 100രൂപ. അപേക്ഷ ഡിസംബര്‍ 17 വരെ. വിശദവിവരങ്ങള്‍ അറിയാന്‍ http://allahabad.cantt.gov.in സന്ദര്‍ശിക്കുക.

\"\"

ബെല്‍ഗാം കന്റോണ്‍മെന്റില്‍ അസിസ്റ്റന്റ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, ചൗക്കീദാര്‍, സഫായി വാല, വാച്ച്മാന്‍, മസ്ദൂര്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുകള്‍ ഉണ്ട്. പത്താം ക്ലാസ് വിജയം, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ മാലി തസ്തികകളില്‍ അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ട്രെയിനിങ് അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. പ്രായപരിധി 21-30. അപേക്ഷ ഡിസംബര്‍ 8 വരെ. വിശദവിവരങ്ങള്‍ അറിയാന്‍ http://belgaum.cantt.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News