SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2023 ജനുവരി 9മുതൽ
നടത്തുന്ന എംഡി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) ഹോമിയോപ്പതി ഡിഗ്രി പാർട്ട് II പരീക്ഷക്ക് 2022നവംബർ 24മുതൽ ഡിസംബർ 5വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഏഴു
വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഒൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ബിഡിഎസ് പരീക്ഷ
2023 ജനുവരി 3മുതൽ ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ 3മുതൽ 13വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ
ഫൈനോടുകൂടി ഡിസംബർ 15വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ 17വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ബിഫാം സപ്ലിമെന്ററി പരീക്ഷ
2022 ഡിസംബർ 12മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷ, 2022 ഡിസംബർ 8മുതൽ ആരംഭിക്കുന്ന അവസാന വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ
പ്രസിദ്ധീകരിച്ചു.
ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷ
2022 നവംബർ 29 മുതൽ ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം)
തിയറി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എഎംഎസ് ഡിഗ്രി (2010സ്കീം1) സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിൾ
പ്രസിദ്ധീകരിച്ചു.
ടൈംടേബിളുകൾ
2022 നവംബർ 24 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി
പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാളെ (2022 നവംബർ 22) മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2013 & 2016 സ്കീം) പ്രാക്ടിക്കൽ
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാളെ (2022 നവംബർ 22ന്) രണ്ടാം വർഷ എം.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
റീടോട്ടലിങ് ഫലം
2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഏഴാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാ റീടോട്ടലിങ്
ഫലം പ്രസിദ്ധീകരിച്ചു.