SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ സീനിയര്‍ ട്രെയിനര്‍, അസിസ്റ്റന്റ് ട്രെയിനര്‍, ഫിനാന്‍സ് മാനേജര്‍ തസ്തികകളിലേക്ക് അവസരം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതികള്‍ നവംബര്‍ 22, 23.
സീനിയര്‍ ട്രെയിനര്‍- 4 ഒഴിവുകള്‍ ഉണ്ട്. ശമ്പളം 40,000 രൂപ. പ്രായപരിധി 40 വയസ്സ്. സ്‌പോര്‍ട്‌സ് കോച്ചിങ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ബോക്‌സിങ് ട്രെയിനിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.
അസിസ്റ്റന്റ് ട്രെയിനര്‍- 1 ഒഴിവുണ്ട്. ശമ്പളം 30,000 രൂപ. പ്രായപരിധി 40വയസ്സ്.സ്‌പോര്‍ട്‌സ് കോച്ചിങ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. ബോക്‌സിങ് ട്രെയിനിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.
നവംബര്‍ 22വരെ അപേക്ഷിക്കാം. http://careers.skf@gmail.com ഇമെയില്‍/നേരിട്ടോ/തപാലില്‍ കൂടിയോ അപേക്ഷിക്കാം.
ഫിനാന്‍സ് മാനേജര്‍- 1 ഒഴിവുണ്ട്. ശമ്പളം 44, 020രൂപ. പ്രായപരിധി 60 വയസ്സ്. സി എ ഇന്ററും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം/സിഎംഎ ഇന്ററും ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അഭികാമ്യം.
നവംബര്‍ 23വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അറിയാന്‍ http://dsya.kerala.gov.in സന്ദര്‍ശിക്കുക.