editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കും:മന്ത്രി ആർ.ബിന്ദു

Published on : November 21 - 2022 | 7:42 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നെറ്റ് വർക്ക് രൂപീകരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയിൽ കേരളം രാജ്യത്തിനു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ഏറ്റവും മികച്ച അസിസ്റ്റിവ് ടെക്നോളജിയുള്ള ഉപകരണങ്ങൾ ലഭ്യമാക്കി ശാരീരിക പരിമിതികളെ മറികടക്കാൻ ഭിന്നശേഷി സഹോദരങ്ങളെ പ്രാപ്തരാക്കണം. കേൾവിയുടേയും സംസാരശേഷിയുടേയും പരിമിതി നേരിടുന്നവർക്കായി പ്രവർത്തിച്ചിരുന്ന നിഷ് ഇന്ന് ആശയഗ്രഹണത്തിന്റെയും ആശയവിനിമയത്തിന്റെയും പരിമിതി നേരിടുന്ന എല്ലാവർക്കും പിന്തുണ നൽകാൻ കഴിയുന്ന സ്ഥാപനമായി വളർന്നിരിക്കുന്നു. ഓട്ടിസം ബാധിച്ചവർക്കടക്കം ഏറ്റവും ശാസ്ത്രീയമായ പരിശീലനമാണു നിഷ് നൽകുന്നത്.

ദേശീയ, അന്തർദേശീയ നിലയിൽ സെന്റർ ഓഫ് എക്സലൻസായി വളരാനുള്ള നിഷിന്റെ ശേഷിയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരോടുള്ള സമീപന രീതിയിൽ അവബോധാത്മകമായ മാറ്റമുണ്ടാകണമെന്നു മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഭിന്നശേഷി സഹോദരങ്ങൾക്കു സ്വാശ്രയ ബോധത്തോടെയും സ്വയംപര്യാപതതയോടെയും കടന്നുവരാനുള്ള സാഹചര്യമുണ്ടാക്കാനാണു സർക്കാർ പരിശ്രമിക്കുന്നത്. സർക്കാർ ഓഫിസുകളും തദ്ദേശ സ്ഥാപനങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും പൊതുഇടങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം പൂർണ ഭിന്നശേഷി സൗഹൃദമാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
നിഷിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിപാദിക്കുന്ന സ്മരണികയും വിവിധ വിഷയങ്ങളിൽ നിഷ് തയാറാക്കിയ പുസ്തകങ്ങളും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. നിഷിലെ മുൻകാല ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

നിഷിലെ മാരിഗോൾഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൗൺസിലർ ബി. നാജ, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയ ഡാളി, നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. അഞ്ജന, നിഷിന്റെ ആദ്യ ഓണററി ഡയറക്ടർ ജി. വിജയരാഘവൻ, മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

0 Comments

Related News