പ്രധാന വാർത്തകൾ
എംജി സർവകലാശാല ബിരുദ പരീക്ഷാഫലം: 76.72 ശതമാനം വിജയംസംസ്കൃത സര്‍വകലാശാലയില്‍ നാലുവർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾസ്കൂളുകൾ പാഠപുസ്തകങ്ങൾ കൈപ്പറ്റണം: കർശന നിർദേശംനാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഒഴിവ്: വാക്ക്- ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 24ന്

Nov 21, 2022 at 3:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മംഗലാപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ നിയമനം ആണ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 24നാണ് അഭിമുഖം.

റിസര്‍ച്ച് അസോസിയേറ്റ് (1), റിസര്‍ച്ച് സയന്റിസ്റ്റ് (1), സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് (1), കമ്പ്യൂട്ടഷനില്‍ ലിങ്ങിസ്റ്റ്‌റ് (1), ബിസിനസ് ഡെവലപ്പര്‍ (1), പ്രോജക്ട് ലീഡര്‍ (1) എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

റിസര്‍ച്ച് അസോസിയേറ്റ്- എംടെക്/എംസിഎ/എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്. എഐ & ഡേറ്റ അനലിറ്റിക്‌സില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 35 വയസ്സ്. ശമ്പളം 30,000 രൂപ.

റിസര്‍ച്ച് സയന്റിസ്റ്റ് – എംടെക്ക് (സി എസ്)/എംഇ (സി എസ്)/എംസിഎ/എംഎസ്സി/എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്. കുറഞ്ഞത് ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 45. ശമ്പളം 40,000-50,000.

\"\"

സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് എംടെക്ക് (സി എസ്)/എംഇ (സിഎസ്)/എംസിഎ/എംഎസ്സി/എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്. കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 45 വയസ്സ്.

കമ്പ്യൂട്ടേഷനല്‍ ലിങ്ങിസ്റ്റ് – കമ്പ്യൂട്ടര്‍ സയന്‍സ്/ലാംഗ്വേജ് ടെക്‌നോളജി മാസ്റ്റര്‍ ബിരുദം/തത്തുല്യം.കമ്പ്യൂട്ടര്‍ സയന്‍സ്/ആര്‍ട്‌സില്‍ ബിരുദവും ലാംഗ്വേജ് ടെക്‌നോളജിയില്‍ പിജി ഡിപ്ലോമ/തതുല്യം. പ്രായപരിധി 45 വയസ്സ്.

\"\"

ബിസിനസ് ഡെവലപ്പര്‍- ബിടെക്/എഞ്ചിനീയറിങ്/സയന്‍സില്‍ മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ എംബിഎ. പ്രായപരിധി 45 വയസ്സ്.

പ്രോജക്ട് ലീഡര്‍- എംടെക്/എംഎസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/എംസിഎ/തത്തുല്യ യോഗ്യതയും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബിടെക് (സി എസ്/ഇലക്ട്രോണിക്‌സ്)/തത്തുല്യ യോഗ്യതയും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

വിശദാംശങ്ങള്‍ അറിയാന്‍ http://duk.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News