പ്രധാന വാർത്തകൾ
SSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്‌സില്‍ ട്രെയിനി,പ്രോജക്ട് എന്‍ജിനീയര്‍: 136 ഒഴിവിലേക്ക് അപേക്ഷിക്കാം

Nov 16, 2022 at 3:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ബംഗളുരൂ: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ട്രെയിനി എന്‍ജിനീയര്‍/പ്രോജക്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 136 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. നവി മുംബൈയിലെ മാനുഫാക്ചറിങ് യൂണിറ്റ്, ബാംഗ്ലൂരിലെ പിഡിഐസി & സെന്റര്‍ ഓഫ് എക്‌സലന്‍സ്, നേവല്‍ സിസ്റ്റംസ് എസ്ബിയു എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

ട്രെയിനി എന്‍ജിനീയര്‍ക്ക് 28 വയസ്സും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 32 വയസ്സും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ആവശ്യം. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത വയസ്സുള്ള ഉണ്ടാകും. ട്രെയിനി എന്‍ജിനീയറുടെ നിയമനം തുടക്കത്തില്‍ രണ്ടു വര്‍ഷത്തേക്ക് ആയിരിക്കും. ഒരു വര്‍ഷം കൂടി നീട്ടി കിട്ടാന്‍ സാധ്യതയുണ്ട്. പ്രോജക്ട് എന്‍ജിനീയറുടെ നിയമനം മൂന്നുവര്‍ഷത്തേക്ക് ആയിരിക്കും. ഒരു വര്‍ഷം കൂടി നീട്ടി കിട്ടിയേക്കാം.

\"\"

ട്രെയിനി എന്‍ജിനീയര്‍ക്ക് 30,000 രൂപയും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 40,000 രൂപമായിരിക്കും ശമ്പളം. ഓരോ വര്‍ഷം 5,000 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും. നവി മുംബൈയിലെ മാനുഫാക്ചറിങ് യൂണിറ്റ്, ബാംഗ്ലൂരിലെ പിഡിഐസി സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നിവിടങ്ങളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. നേവല്‍ സിസ്റ്റംസ് എസ്.ബി.യു യിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ആണ്.

\"\"

Follow us on

Related News