SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ബംഗളുരൂ: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ട്രെയിനി എന്‍ജിനീയര്‍/പ്രോജക്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 136 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. നവി മുംബൈയിലെ മാനുഫാക്ചറിങ് യൂണിറ്റ്, ബാംഗ്ലൂരിലെ പിഡിഐസി & സെന്റര്‍ ഓഫ് എക്‌സലന്‍സ്, നേവല്‍ സിസ്റ്റംസ് എസ്ബിയു എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.
ട്രെയിനി എന്‍ജിനീയര്‍ക്ക് 28 വയസ്സും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 32 വയസ്സും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ആവശ്യം. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത വയസ്സുള്ള ഉണ്ടാകും. ട്രെയിനി എന്‍ജിനീയറുടെ നിയമനം തുടക്കത്തില്‍ രണ്ടു വര്‍ഷത്തേക്ക് ആയിരിക്കും. ഒരു വര്‍ഷം കൂടി നീട്ടി കിട്ടാന്‍ സാധ്യതയുണ്ട്. പ്രോജക്ട് എന്‍ജിനീയറുടെ നിയമനം മൂന്നുവര്‍ഷത്തേക്ക് ആയിരിക്കും. ഒരു വര്‍ഷം കൂടി നീട്ടി കിട്ടിയേക്കാം.
ട്രെയിനി എന്‍ജിനീയര്‍ക്ക് 30,000 രൂപയും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 40,000 രൂപമായിരിക്കും ശമ്പളം. ഓരോ വര്‍ഷം 5,000 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും. നവി മുംബൈയിലെ മാനുഫാക്ചറിങ് യൂണിറ്റ്, ബാംഗ്ലൂരിലെ പിഡിഐസി സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നിവിടങ്ങളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. നേവല്‍ സിസ്റ്റംസ് എസ്.ബി.യു യിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ആണ്.