SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മുംബൈ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിവിധ റീജിനുകളില്‍ അപ്രന്റീസ് ആകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. 465 ഒഴിവുകള്‍ ഉണ്ട്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്. പ്ലസ്ടു ,ബിരുദം, ഡിപ്ലോമ എന്നീ യോഗ്യതകാര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ 30നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ടെക്‌നീഷ്യന്‍ അപ്രന്റീസ് – ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷം/ലാറ്ററല്‍ എന്‍ട്രിയില്‍ രണ്ടുവര്‍ഷം ഉള്ള ഫുള്‍ടൈം എന്‍ജിനീയറിങ് ഡിപ്ലോമ.
ട്രേഡ് അപ്രന്റീസ് – അസിസ്റ്റന്റ് ഹ്യൂമന്‍ റിസോഴ്‌സ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലേയുള്ള ഫുള്‍ടൈം ബാച്ചിലര്‍ ബിരുദം, അക്കൗണ്ടന്റ് തസ്തികയിലേക്ക് ഫുള്‍ ടൈം കൊമേഴ്‌സ് ബിരുദം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍-പ്ലസ് ടു വിജയം, ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
പ്രായപരിധി 18-24 (2022 നവംബര്‍ 10 അടിസ്ഥാനമാക്കിയാണ് പ്രായം). നിയമാനുസൃത വയസിളവിന് അര്‍ഹരായവര്‍ക്ക് ലഭിക്കും.ഡിസംബര്‍ 18ന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 8 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. നിയമന കാലയളവില്‍ അപ്രന്റീസ് ആക്ട് പ്രകാരമുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://iocl.com/apprenticeship സന്ദര്‍ശിക്കുക.