SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മധ്യപ്രദേശ്: കോള്‍ ഇന്ത്യക്ക് കീഴിലെ വെസ്റ്റേണ്‍ ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ ട്രേഡ്/ ഗ്രാജുവേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസുകള്‍ക്ക് അവസരം. 1216 ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ടെക്‌നീഷ്യന്‍ അപ്രന്റീസ് (215) യോഗ്യത മൈനിങ് എന്‍ജിനീയറിങ് / മൈനിങ് ആന്‍ഡ് മൈന്‍ സര്‍വേയിങ്ങില്‍ ഫുള്‍ടൈം ഡിപ്ലോമ. സ്‌റ്റൈപ്പന്‍ഡ് 8,000 രൂപ. പ്രായം 18വയസ്സ് പൂര്‍ത്തിയാകണം.
ഗ്രാജുവേറ്റ് അപ്രന്റീസ് (101) യോഗ്യത മൈനിങ് എന്‍ജിനീയറിങ്ങില്‍ ഫുള്‍ടൈം ബിഇ/ബിടെക്/എഎംഐഇ. സ്‌റ്റൈപ്പന്‍ഡ് 9000 രൂപ. പ്രായപരിധി 18വയസ്സ് പൂര്‍ത്തിയാകണം.
ട്രേഡ് അപ്രന്റിസില്‍ (900 ഒഴിവുകള്‍) ഒരു വര്‍ഷ ഐടിഐ കാര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കുക 7700 രൂപയാണ്. രണ്ടുവര്‍ഷ ഐടിഐക്കാര്‍ക്ക് 8050 രൂപയും ഫ്രഷര്‍ 6000 രൂപയും ആണ്. പ്രായപരിധി 18-25.
മുന്‍പ് പരിശീലനം നേടിയവരും ഇപ്പോള്‍ പരിശീലനത്തില്‍ ഉള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://westerncoal.in സന്ദര്‍ശിക്കുക.