SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ചെന്നൈ: എയര്‍ ഇന്ത്യക്ക് കീഴിലെ എഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ വിവിധ ഒഴിവുകള്‍. കരാര്‍ നിയമനമാണ്. 309 ഒഴിവുകളുണ്ട്. ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നിയമനം. ഇന്റര്‍വ്യൂ നവംബര്‍ 12മുതല്‍ 16വരെ നടക്കും.
കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്- ബിരുദം, ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ അറിവ് എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 28 വയസ്സ്. ശമ്പളം 21,300രൂപ.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍- പത്താം ക്ലാസ് വിജയം, എച്ച് എം ബി ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 28 വയസ്സ്. ശമ്പളം 19,350 രൂപ.
ഹാന്‍ഡിമാന്‍- പത്താം ക്ലാസ് ജയം, ഇംഗ്ലീഷ് ഹിന്ദി പ്രാദേശിക ഭാഷകളില്‍ അറിവ് എന്നിവയാണ് യോഗ്യതകള്‍. 28 വയസ്സാണ് പ്രായപരിധി. ശമ്പളം 17,520 രൂപ. അപേക്ഷ ഫീസ് 500 രൂപ. വിശദാംശങ്ങള്‍ക്കായി http://aiasl.in സന്ദര്‍ശിക്കുക.