SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ആയിരത്തിലധികം വരുന്ന ഒഴിവുകളിലേക്ക് ഡിപ്ലോമ അപ്രന്റീസുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഡിപ്ലോമ പാസായി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. എല്ലാ ഡിപ്ലോമ ബ്രാഞ്ച്കാര്‍ക്കും അപേക്ഷിക്കാം. സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കുക 8,000- 14, 000 രൂപ.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്‍ട്രല്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. താല്പര്യമുള്ളവര്‍ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്‍ട്രല്‍ നവംബര്‍ 18ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ശേഷം ഈമെയിലില്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പ്രിന്റ ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസല്‍ പകര്‍പ്പും ബയോഡേറ്റയും സഹിതം നവംബര്‍ 19ന് രാവിലെ 9.30ന് കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാക്കണം.
ബോര്‍ഡ് ഓഫ് അപ്രന്റീസ് ഷിപ്പ് ട്രെയിനിങ്ങിന്റെ നാഷണല്‍ വെബ് പോര്‍ട്ടലായ http://mhrdnats.gov.in രജിസ്റ്റര്‍ ചെയ്തവര്‍ക്കും അതിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കാം. അപേക്ഷ ഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ക്കുമായി http://sdcentre.org സന്ദര്‍ശിക്കുക. ഫോണ്‍ 0484- 2556530