SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് നിയമനത്തിനായി ഐബിപിഎസ് തെരഞ്ഞെടുപ്പ് പ്രക്രിയക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 21 വരെയാണ്. 710 ഒഴിവുകള്‍ ഉണ്ട്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നീ ബാങ്കുകളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്.
പൊതുപരീക്ഷ, അഭിമുഖം, പ്രൊഫഷണല്‍ അലോട്ട്‌മെന്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് ഐബിപിഎസ് റിക്രൂട്ട്‌മെന്റ് പ്രോസസ്. പൊതു പരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്. ഡിസംബര്‍ 24,31 തീയതികളിലായി പ്രിലിമിനറി ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ നടത്തും. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട് ,തൃശ്ശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്,ആലപ്പുഴ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം.
മെയിന്‍ പരീക്ഷ 2023 ജനുവരി 29ന് നടത്തും കൊച്ചിയിലും തിരുവനന്തപുരത്തും ആയിരിക്കും മെയിന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. തസ്തികകള്‍, യോഗ്യത, പൊതു നിര്‍ദ്ദേശങ്ങള്‍, അപേക്ഷ, തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://ibps.in