SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:രാജ്യത്തെ 22ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) നവംബർ 13വരെ അപേക്ഷ നൽകാം. ഡിസംബർ 18ന് ഉച്ചയ്ക്ക് 2മുതൽ 4വരെ ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക.
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്.

ബിരുദതലത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളുണ്ട്. ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.എസ്‌സി. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.എസ്.ഡബ്ല്യു. എൽഎൽ.ബി എന്നിവയാണ്. അപേക്ഷകർക്ക് പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം). ഒരുവർഷം ദൈർഘ്യമുള്ള എൽഎൽ.എം. പിജി കോഴ്‌സിനും അപേക്ഷ നൽകാം. 50 ശതമാനം മാർക്കോടെ എൽഎൽ.ബി അല്ലെങ്കിൽ തത്തുല്യം ബിരുദം പാസായവർക്ക് അപേക്ഷിക്കാം.

2023 ഏപ്രിൽ, മേയ് മാസങ്ങളിൽ, യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത നേടിയിരിക്കണം. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ 500 രൂപ അടച്ച് വാങ്ങാം. അപേക്ഷ consortiumofnlus.ac.in വഴി സമർപ്പിക്കാം.

0 Comments