പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

കലാമണ്ഡലത്തിന്റെ വാർഷികാഘോഷങ്ങൾക്ക് കോടിയേറി

Nov 7, 2022 at 10:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ 92മത് വാർഷികാഘോഷത്തിന് തുടക്കമായി. കൂത്തമ്പലത്തിനു മുൻപിലുള്ള കൊടിമരത്തിൽ വൈസ് ചാൻസലർ പ്രൊഫസർ എം.വി.നാരായണൻ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കലാമണ്ഡലം രജിസ്ട്രാർ പി.രാജേഷ്കുമാർ ഭരണസമിതി അംഗങ്ങളായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കലാമണ്ഡലം പ്രഭാകരൻ, അദ്ധ്യാപകർ , വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാഗസ്വര കച്ചേരിയോടെ രംഗാവിഷ്ക്കാരങ്ങൾക്ക് തുടക്കമായി.
കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാൻ രാഗരഞ്ജിത കലാരത്ന നാഗസ്വര കലൈമണി വിദ്വാൻ ഡോ. കാളഹസ്തി ദുർഗ്ഗാപ്രസാദ്, കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ നാദഇസൈ ശിരോമണി കെ വെങ്കിടേശ്വരുലു, തവിൽ -ലയജ്ഞാന ഇളവരസർ ലയവാദ്യകലാനിധി മേട്ടുപ്പാളയം എം എസ് രവികുമാർ, ലയ ജ്ഞാന ഇളവരസർ ലയ നാദതിലകം ഡോ. കാവാലം ബി ശ്രീ കുമാർ എന്നിവർ ചേർന്ന് അവതരിപ്പിച്ച നാഗസ്വരകച്ചേരി കൂത്തമ്പലത്തെ താളലയ സാന്ദ്രമാക്കി.

\"\"

Follow us on

Related News