editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

കേരള കലാമണ്ഡലത്തിൽ വള്ളത്തോൾ ജയന്തിയും കലാമണ്ഡലം വാർഷികവും: ആഘോഷ പരിപാടികൾക്ക് 7ന് തുടക്കം

Published on : November 05 - 2022 | 11:13 am

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ 144-മത് വള്ളത്തോൾ ജയന്തിയും 92-മത് കലാമണ്ഡലം വാർഷികവും നവംബർ 7,8,9 തീയതികളിൽ നടക്കും. ഏഴാം തീയതി രാവിലെ ഒമ്പതരയ്ക്ക് കൂത്തമ്പലത്തിന് മുന്നിൽ പതാക ഉയരുന്നതോടെ മൂന്ന് നാൾ നീണ്ടു നില്ക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 4.30ന് നടക്കുന്ന വാർഷിക സമ്മേളനം വൈസ് ചാൻസലർ പ്രൊഫ എം.വി. നാരായണന്റെ അധ്യക്ഷതയിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കലാമണ്ഡലം ഫെല്ലോഷിപ്പ് അവാർഡ് എന്റോവ്മെന്റ് സമർപ്പണവും മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ചടങ്ങിൽ മുൻ വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ വിശിഷ്ടാതിഥി ആയിരിക്കും. എട്ടാം തീയതി വൈകിട്ട് 4.30ന് നടക്കുന്ന മണക്കുളം മുകുന്ദരാജാ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും എന്റോവ്മെന്റ് വിതരണവും മുൻ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ ഏ കെ ബാലൻ നിർവ്വഹിക്കും. വള്ളത്തോൾ ആചാര്യശ്രേഷ്ഠ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലളിത കലാ അക്കാദമി സെക്രട്ടറി ശ്രീ എൻ ബാലമുരളീകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും.

കലാമണ്ഡലം ഭരണസമിതി അംഗം ഡോ. പി വേണുഗോപാലൻ മണക്കുളം മുകുന്ദരാജാ അനുസ്മരണം നടത്തും. നവംബർ ഒമ്പതിന് മഹാകവി വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചനയോടെ വള്ളത്തോൾ ജയന്തി ആഘോഷങ്ങൾക്ക് സമാരംഭമാകും. തുടർന്ന് കൂത്തമ്പലത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ സി പി അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ കവിയരങ്ങ് ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് വൈസ് ചാൻസലർ ഡോ. എം വി നാരായണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം മേളാചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ നിർവഹിക്കും. മുൻ എം പി ശ്രീ പി കെ ബിജു, ഹോണററി ജർമ്മൻ സ്ഥാനപതി ഡോ. സെയ്ത് ഇബ്രാഹിം എന്നിവർ മുഖ്യാതിഥികളാകുന്ന ചടങ്ങിൽ പ്രശസ്ത കവി ശ്രീ പ്രഭാ വർമ്മ വള്ളത്തോൾ അനുസ്മരണ പ്രഭാഷണം നടത്തും. ഈ മൂന്ന് ദിവസങ്ങളിലായി നാഗസ്വര കച്ചേരി, പഞ്ചവാദ്യം, സംഗീത കച്ചേരി, കൂടിയാട്ടം, പഞ്ചമദ്ദള കേളി, നാദലയം, ഇരട്ട തായമ്പക, ഭരതനാട്യം, മോഹിനിയാട്ടം, പറയൻ തുള്ളൽ, കുച്ചുപ്പുടി, കഥകളി എന്നിവ ഉണ്ടായിരിക്കുന്നതാണ്.

മൂന്ന് നാൾ നീണ്ടു നിൽക്കുന്ന പരിപാടികളിൽ എല്ലാ അഭ്യുദയകാംക്ഷികളുടെയും കലാപ്രേമികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് വള്ളത്തോൾ ആചാര്യശ്രേഷ്ഠ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അഭ്യർത്ഥിച്ചു. കൂടാതെ കഥകളിയിൽ മികവ് തെളിയിക്കുന്ന അഞ്ച് യുവകലാകാരന്മാർക്ക് വള്ളത്തോൾ ആചാര്യ ശ്രേഷ്ഠ പ്രോത്സാഹന പുരസ്കാരം കലാമണ്ഡലം ഏർപ്പെടുത്തിയതായി രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി അറിയിച്ചു. ഭരണസമിതി അംഗങ്ങളായ ശ്രീ ടി കെ വാസു, കെ രവീന്ദ്രനാഥ്, മീഡിയാ ആന്റ് പബ്ലിസിറ്റി കൺവീനർ ഡോ. ഷിനോജ് പി വി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

0 Comments

Related News