SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചയോടെ http://nta.ac.in , http://ugcnet.nta.nic.in ൽ ഫലം ലഭ്യമാകും. 2022 ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 4 ഘട്ടമായിട്ടാണു നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവരുക.
ബധിര- മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം രണ്ടിരട്ടി വർധിപ്പിച്ചു
തിരുവനന്തപുരം:ബധിര-മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം വർധിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ഡയറ്റ് ചാർജ് ആണ് വർധിപ്പിച്ചത്. ഒരു വിദ്യാർത്ഥിക്ക് 150 രൂപയായാണ് വർധിപ്പിച്ചത്. 2013 മുതൽ കുട്ടി ഒന്നിന് 50 രൂപ ആയിരുന്നു ഡയറ്റ് ചാർജ്. ഇതാണ് 2 ഇരട്ടയായി വർധിപ്പിച്ചത്.