SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേയ്ക്കുളള പിഎച്ച്ഡി പ്രവേശന പരീക്ഷകൾ നവംബര്‍ 15മുതൽ 18വരെ നടക്കും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, ഹിസ്റ്ററി, മോഹിനിയാട്ടം, സോഷ്യോളജി, മ്യൂസിക്, സോഷ്യൽവർക്ക്, ഉർദ്ദു, സംസ്കൃതം വേദിക് സ്റ്റഡീസ്, സൈക്കോളജി, ജ്യോഗ്രഫി, തിയറ്റർ വിഭാഗങ്ങളിലേയ്ക്കുളള പ്രവേശന പരീക്ഷകളാണ് നവംബര്‍ 15ന് രാവിലെ 10ന് ആരംഭിക്കുക. ഹാൾടിക്കറ്റുകൾ നവംബര്‍ 7മുതൽ സർവകലാശാല വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സംസ്കൃതം സാഹിത്യം (നവംബർ 15 ഉച്ചകഴിഞ്ഞ് രണ്ടിന്), സംസ്കൃതം വ്യാകരണം (നവംബര്‍ 16ന് രാവിലെ 10ന്), സംസ്കൃതം വേദാന്തം (നവംബർ 16 രാവിലെ 10ന്), സംസ്കൃതം ന്യായം (നവംബര്‍ 17ന് രാവിലെ 10ന്), സംസ്കൃതം ജനറൽ (നവംബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന്), മാനുസ്ക്രിപ്റ്റോളജി, കംപാരറ്റീവ് ലിറ്ററേച്ചർ (നവംബർ 18ന് രാവിലെ 10ന്), ട്രാൻസലേഷൻ സ്റ്റഡീസ് (നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന്) എന്നിങ്ങനെയാണ് മറ്റ് പരീക്ഷകൾ നടക്കുക. നവംബര്‍ 21ന് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. യോഗ്യരായവർ അതത് വകുപ്പ് അധ്യക്ഷർക്ക് റിസർച്ച് പ്രപ്പോസൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 24. ഡിസംബര്‍ 15ന് പിഎച്ച്.ഡി. ക്ലാസുകൾ ആരംഭിക്കും.