പ്രധാന വാർത്തകൾ
സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: സമരമുഖത്തും പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ

Nov 5, 2022 at 10:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം നടത്താനോ കുട്ടികൾ നേരിട്ട് കച്ചവടം ചെയ്യാനോ പാടില്ല. കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താല്പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി.

\"\"

ഇതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.
സമരമുഖങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിക്കരുതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന കമ്മിഷന്റെ മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

\"\"

Follow us on

Related News