പിജി പ്രവേശനം തീയതി നീട്ടി, എംസിഎ, എംഎസ് സി രജിസ്‌ട്രേഷൻ, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Nov 3, 2022 at 4:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തേഞ്ഞിപ്പലം: ഉര്‍ദു ദിനാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദു പഠനവകുപ്പ് ഒമ്പത് മുതല്‍ 11 വരെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. 9ന് ഉച്ചക്ക് രണ്ട് മണിക്ക് സര്‍വകലാശാലാ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ തുടങ്ങുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് ഗസല്‍ അരങ്ങേറും. എസ്.സി.ഇ.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസര്‍ എന്‍. മൊയ്തീന്‍കുട്ടി വിഷയം അവതരിപ്പിക്കും. വിവിധ സെഷനുകളില്‍ പ്രൊഫ. സയ്യിദ് ഖലീല്‍ അഹമ്മദ്, പ്രൊഫ. സയ്യിദ് സജാദ് ഹുസൈന്‍, ഡോ. നകുലന്‍ കണ്ടോത്ത് വളപ്പില്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും.

\"\"

പി.ജി. പ്രവേശനം തീയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി 7-ന് വൈകീട്ട് 3 മണി വരെ നീട്ടിയിരിക്കുന്നു. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം 5-ന് വൈകീട്ട് 4 മണി വരെ ലഭ്യമാകും. സീറ്റ് ഒഴിവ് വിവരങ്ങള്‍ക്കായി അതത് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെടുക.

\"\"

എംസിഎ, എംഎസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്
ലേറ്റ് രജിസ്‌ട്രേഷന് അവസരം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന് അവസരം. താല്‍പര്യമുള്ളവര്‍ 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് 7-ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം ലഭിക്കാത്തവര്‍ക്കും ഹാജരാകാം. ഫോണ്‍ – 9745644425, 9946623509

എസ്.ഡി.ഇ. – പി.ജി. ട്യൂഷന്‍ ഫീസ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. വിദ്യാര്‍ത്ഥികളുടെ മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 500 രൂപ പിഴയോടു കൂടി 15 വരെ ഓണ്‍ലൈനായി അടയ്ക്കാം.

\"\"

പരീക്ഷാഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെയും അവസാന വര്‍ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

\"\"

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News