പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

\’ബോധപൂർണ്ണിമ\’ലഹരിമുക്ത ക്യാമ്പസ്‌ പുരസ്‌കാര വിതരണം ഇന്ന്

Nov 1, 2022 at 9:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: \’ബോധപൂർണ്ണിമ\’  ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. നവംബർ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ 10ന് നടക്കുന്ന  \’ബോധപൂർണ്ണിമ\’ ഒന്നാംഘട്ട പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദു പുരസ്‌കാരങ്ങൾ സമ്മാനിക്കും.

\"\"

ഹ്രസ്വചിത്ര വിഭാഗത്തിൽ തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ \’ബോധ്യം\’ ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റർ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്ക് കോളേജിലെ ആകാശ് ടി. ബിയും കഥയിൽ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തിൽ നാട്ടിക എസ് എൻ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിൻദാസും ഒന്നാം സമ്മാനം നേടി.

\"\"

ലഹരി ഉപഭോഗത്തിന്റെ ഫലങ്ങളെ ചലച്ചിത്രാത്മകമായും കാവ്യാത്മകമായും ചിത്രീകരിക്കുന്നതിൽ വിജയം കണ്ട ചിത്രമാണ് തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിന്റെ \’ബോധ്യം\’ എന്ന് കെ ആർ നാരായണൻ വിഷ്വൽ സയന്‌സ് ആൻഡ് ആർട്‌സിലെ അധ്യാപകർ ചേർന്ന ജൂറി നിരീക്ഷിച്ചു. മലപ്പുറം സുലമസലാം സയൻസ് കോളേജിലെ കെ പി അസീം മുഹമ്മദിന്റെ \’സിറോക്‌സ്\’ രണ്ടാം സ്ഥാനവും, വക്കം യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സുമി സുശീലന്റെ നേതൃത്വത്തിൽ നിർമ്മിച്ച \’എവേ\’ മൂന്നാം സ്ഥാനവും നേടി.

\"\"

കോഴിക്കോട് മുക്കം എംഎഎംഒയിലെ ടി മുഹമ്മദ് ഷർഹാൻ ഇ-പോസ്റ്റർ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി. കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സി. ആദിത്യകൃഷ്ണനും ഈരാറ്റുപേട്ട എം ഇ എസ് കോളേജിലെ കെ കാർത്തികയും മൂന്നാംസ്ഥാനം പങ്കിട്ടു. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ പി സംവേദയും മലപ്പുറം ഫാത്തിമാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സന ഷാജിദുമാണ് ലേഖനമത്സരത്തിലെ രണ്ട്, മൂന്ന് സ്ഥാനക്കാർ.
കഥയിൽ ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലെ ബികോം വിദ്യാർത്ഥിനി ആർ വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും പൊന്നാനി എം ഇ എസ് കോളേജിലെ നന്ദന കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ രണ്ടാംവർഷം ബിഎ എക്കണോമിക്‌സിലെ കെ ശ്രീകലയും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബി.എസ്.സി  സ്റ്റാറ്റിസ്റ്റിക്‌സിലെ ടി നന്ദനയും കവിതയിൽ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂർ മടമ്പം പികെഎം കോളേജ് ഓഫ് എജുക്കേഷനിലെ എ അഞ്ജിതയ്ക്കാണ് കവിത മൂന്നാം സ്ഥാനം.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...