editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ക്രിസ്മസ് അവധി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഎം.എഫ്.എ അപേക്ഷ, വൈവ വോസി, പരീക്ഷ അപേക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾഹരിതവിദ്യാലയം റിയാലിറ്റിഷോ സംപ്രേഷണം ഡിസംബർ 23മുതൽകരിയര്‍ സര്‍വീസ് സെന്ററില്‍ അസിസ്റ്റന്റ്: ഡിസംബര്‍ 12വരെ അപേക്ഷിക്കാംസി-ഡാക്കിനു കീഴിൽ എംടെക് കോഴ്സുകൾ: നേരിട്ടുള്ള പ്രവേശനംകാർഷിക സർവകലാശാലയിൽ പിജി,പിഎച്ച്ഡി കോഴ്സുകൾ: അപേക്ഷ 6വരെസര്‍വകലാശാല അസിസ്റ്റന്റ്: 13 സര്‍വകലാശാലകളിലേക്ക് നിയമനംസ്‌പൈസസ് ബോര്‍ഡില്‍ 20ട്രെയിനി: എഴുത്ത് പരീക്ഷ നാളെഫോര്‍ച്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് അസോസിയേറ്റ്: അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കുംസംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 4 മീറ്റ് റെക്കോർഡുകൾ: നേട്ടം പെൺകുട്ടികൾക്ക്

ലഹരിവിരുദ്ധ ശൃംഖല ഇന്ന്: സംസ്ഥാനം ലഹരിക്കെതിരെ കൈകോർക്കും

Published on : November 01 - 2022 | 8:18 am

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭഗമായി സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഇന്ന് ലഹരിവിരുദ്ധ ശൃംഖല നടക്കും. ശൃംഖലയിൽ എല്ലാ വിദ്യാർത്ഥികളും അണിചേരണമെന്ന് നിർദേശമുണ്ട്. ഉച്ചയ്ക്ക് മൂന്നരയോടെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കണം. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കണം. മൂന്ന് മണിക്ക് തന്നെ കുട്ടികൾ ശൃംഖലയ്ക്കായി തയ്യാറെടുക്കണം. മൂന്നര വരെ തയ്യാറാക്കിയ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാം.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3.30ന് നിർവഹിക്കും.

തിരുവനന്തപുരത്ത് ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെയാണ് ശൃംഖല. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷൻ ആയ ചടങ്ങിൽ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ഡോ. ആർ ബിന്ദു, ജി ആർ അനിൽ, ആൻറണി രാജു എന്നിവരും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയിൽ പങ്കാളികളാകും. ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കണ്ണിചേരുന്നത്.

മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കളക്ടറേറ്റിലും ജെ ചിഞ്ചുറാണി ചടമംഗലം കരുവോൺ സ്‌കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ രാധാകൃഷ്ണൻ തൃശൂരിലും, പി രാജീവ് കൊച്ചി മറൈൻ ഡ്രൈവിലും, മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്പിലും, വി എൻ വാസവനും എ കെ ശശീന്ദ്രനും കോട്ടയത്തും, കെ കൃഷ്ണൻകുട്ടി പാലക്കാടും, പി പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണിചേരും. പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി വി അബ്ദുറഹ്‌മാൻ മലപ്പുറത്ത് കണ്ണിചേരും. ഇടുക്കിയിൽ തങ്കമണി മുതൽ കാമാക്ഷി വരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. കാസർഗോഡ് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കുന്നത്.

ഇന്നത്തെ പ്രതിജ്ഞ
മയക്കുമരുന്നുകൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു, ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. “ജീവിതമാണ് ലഹരി” എന്ന ആശയം എന്റെ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം ഈ ആശയം ജീവിതത്തിൽ പകർത്തുന്നതിന് ഞാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

0 Comments

Related News