SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്ക് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്പിഡിസി (Scholarship Programme for Diaspora Children) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനം നടത്തുന്ന 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. എൻഐടി, ഐഐടി, പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ, നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, ഡിഎഎസ്എ സ്കീമിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇസിആർ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾ, എൻആർഐകളുടെ മക്കൾ എന്നിവർക്കാണ് അർഹത. രക്ഷിതാവിനു മാസവരുമാനം 4.11 ലക്ഷ ഇന്ത്യൻ രൂപയിൽ കൂടാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന ചെലവിന്റെ 75 ശതമാനം തുക സ്കോളർഷിപ്പ് ലഭിക്കും.
പരമാവധി 3.29 ലക്ഷം രൂപവരെയാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും http://spdcindia.gov.in സന്ദർശിക്കുക.