SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലെ പ്രവേശനത്തിന് നവംബർ 30വരെ അപേക്ഷിക്കാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ജനുവരി 8നാണ് പ്രവേശന പരീക്ഷ നടക്കുക. വിവിധസംസ്ഥാനങ്ങളിലെ 33 സൈനിക സ്കൂളുകളിലേക്കാണ് പ്രവേശനം. സ്കൂളുകളിൽ 6, 9 ക്ലാസുകളിലേക്കാണ് പ്രവേശനം. നവംബർ 30ന് വൈകിട്ട് 5വരെ അപേക്ഷ സമർപ്പിക്കാം. മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള പരീക്ഷ 180 നഗരങ്ങളിലായാണ് നടക്കുക. അപേക്ഷാഫീസ് അടയ്ക്കാൻ 30ന് രാത്രി 11.50വരെ അവസരമുണ്ട്. ജനറൽ അപേക്ഷകർ 650 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 500 രൂപയുമാണു പരീക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
https://aissee.nta.nic.in സന്ദർശിക്കുക.