SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികയില്‍ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ബോട്ടണി/പ്ലാന്റ് സയന്‍സ്/ ബയോടെക്‌നോളജി എന്നിവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ നാഷണല്‍ ലെവല്‍ ടെസ്റ്റ് ക്വാളിഫിക്കേഷന്‍,
CSIR/UGc – NET or GATE, മോളിക്യുലര്‍ ടെക്‌നിക്കുകളിലെ പരിചയം, ഫംഗല്‍/ലൈക്കണ്‍ ടാക്‌സോണമി, ഫൈലോജെനെറ്റിക്/ ഡാറ്റ വിശകലനം എന്നിവയില്‍ പരിജ്ഞാനം, വനമേഖലകളിലുള്ള ഫീല്‍ഡ് വര്‍ക്കില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.നെറ്റ്/ഗേറ്റ് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 31,000 രൂപ വേതനം ലഭിക്കും.
നെറ്റ്/ഗേറ്റ് യോഗ്യതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 25000+HRA. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമനുസൃതമായി വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 11ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.