പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Oct 28, 2022 at 4:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഏഴു മുതൽ അതത് കോളജുകളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫാഷൻ ടെക്‌നോളജി, ബി.വോക് ഫാഷൻ ടെക്‌നോളജി ആൻഡ് മർച്ചൻഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ ഓഗസ്റ്റ് 2022)  പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഒന്നു മുതൽ പത്ത് വരെ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
 
 
ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ (പഴയ സ്‌കീം, 1997 മുതൽ 2009 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ബി.ടെക് സിവിൽ എൻജിനീയറിങ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ പാലാ, സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലും ബി.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ്, ബി.ടെക് എയറോനോട്ടിക്കൽ എൻജിനീയറിംഗ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ കടമ്മനിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിംഗിലും നവംബർ മൂന്നിന് നടക്കും. 
ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

\"\"

പരീക്ഷകൾക്ക് അപേക്ഷിക്കാം
നവംബർ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ രണ്ടു വരെയും പിഴയോടു കൂടി നവംബർ മൂന്നിനും സൂപ്പർഫൈനോടു കൂടി നവംബർ നാലിനും അപേക്ഷ നൽകാം.  ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

നവംബർ 14 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് നവംബർ മൂന്നു വരെ അപേക്ഷ നൽകാം.  പിഴയോടു കൂടി നവംബർ നാലിനും സൂപ്പർഫൈനോടു കൂടി നവംബർ അഞ്ചിനും അപേക്ഷ സ്വീകരിക്കും.  റഗുലർ വിദ്യാർഥികൾ 240 രൂപയും വീണ്ടും എഴുതുന്നവർ ഒരോ പേപ്പറിനും 60 രൂപയും (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

 
നവംബർ 25 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.എച്ച്.എം (2019 അഡ്മിഷൻ റഗുലർ, 2014 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് നവംബർ 14 വരെ അപേക്ഷ നൽകാം.  പിഴയോടു കൂടി നവംബർ 15 നും സൂപ്പർഫൈനോടു കൂടി നവംബർ 16 നും അപേക്ഷ സ്വീകരിക്കും. ഒന്നാം മെഴ്‌സി ചാൻസ് (2013 അഡ്മിഷൻ) വിദ്യാർഥികൾ 5515 രൂപ സ്‌പെഷ്യൽ ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

\"\"

വൈവാ വോസി
പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ. ഹിന്ദി (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ആഗസ്റ്റ് 2022 പരീക്ഷകളുടെ വൈവ വോസി പരീക്ഷ ചങ്ങനാശ്ശേരി, എൻ.എസ്.എസ്. ഹിന്ദു കോളേജ്, ഹിന്ദി വിഭാഗത്തിൽ നവംബർ നാലിന് നടക്കും.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
         

പരീക്ഷാഫലങ്ങൾ
ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി(പി.ജി.സി.എസ്.എസ് നവംബർ 2021) പരീക്ഷയിലെ 2019 അഡ്മിഷനു മുൻപുള്ള (2021 മുതൽ 2018 വരെ അഡ്മിഷൻ) വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 10ന് മുൻപ്  ഡി.ആർ 7(പരീക്ഷ)യ്ക്ക് അപേക്ഷ നൽകണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഈ വർഷം ഓഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.എസ്.സി. (2021 അഡ്മിഷൻ പി.ജി.സി.എസ്.എസ് റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബർ 11 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

ഈ വർഷം ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ, ബി.ടി.എസ്. സി.ബി.സി.എസ്.എസ്  മോഡൽ 3 (2013 മുതൽ 2016 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്, ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 14 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ, ബി.എസ്.സി.  മോഡൽ 1,2,3 (2013 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 14 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
            

Follow us on

Related News