പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്: പ്ലസ്ടുക്കാർക്ക് അവസരം

Oct 27, 2022 at 6:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സായ പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കൻഡറി /തത്തുല്യം. അപേക്ഷാ ഫോമും പ്രൊസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭിക്കും.

\"\"

അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20നകം ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്), റൂം നമ്പർ 739, നിയമസഭാ മന്ദിരം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2512662/2453/2670, http://niyamasabha.org.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ചുള്ള കോഴ്സാണിത്.

\"\"

Follow us on

Related News