പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

പരീക്ഷ 31മുതൽ, ടൈംടേബിളിൽ മാറ്റം, പരീക്ഷാഫലം, തീയതി നീട്ടി: എംജി സർവകലാശാല വാർത്തകൾ              

Oct 27, 2022 at 8:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL    https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കോട്ടയം: സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ ഒക്ടോബർ 28 ന് നടത്താനിരുന്ന എം.എഡ് 2022-23 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ രണ്ടിലേക്ക് മാറ്റി.  അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റും സെലക്ട് ലിസ്റ്റും ഒക്ടോബർ 28 ന് സർവകലാശാല വെബ്സൈറ്റിലും സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

\"\"

പരീക്ഷ 31മുതൽ
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാമുകളുടെ എട്ടാം സെമസ്റ്റർ  സപ്ലിമെൻററി പരീക്ഷകൾ ഒക്ടോബർ 31 ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
 
ടൈംടേബിൾ പരിഷ്‌ക്കരിച്ചു
ഒന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം (2016 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെൻററി,  2014,2015 അഡ്മിഷൻ മെഴ്സി ചാൻസ്, പഴയ സ്‌കീം) പരീക്ഷയോടൊപ്പം കമ്മ്യൂണിക്കേഷൻ ആൻറ് മീഡിയ പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌കരിച്ചു.  നവംബർ ഒൻപതിനാണ് പരീക്ഷ.

\"\"

അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. ഡാറ്റാ അനലിറ്റിക്സ് (സി.എസ്.എസ്. – 2020 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. പിഴ കൂടാതെ ഒക്ടോബർ 31 വരെയും പിഴയോടു കൂടി നവംബർ ഒന്നിനും സൂപ്പർഫൈനോടു കൂടി നവംബർ രണ്ടിനും അപേക്ഷിക്കാം.  വീണ്ടും എഴുതുന്ന വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമേ പേപ്പറൊന്നിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ്  അടയ്ക്കണം.

\"\"

വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകൾ മെഴ്സി ചാൻസ് മാർച്ച് 2022) പ്രൈവറ്റ് ബിരുദ പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബർ ഒന്നിന് കോട്ടയം ബസേലിയോസ് കോളേജിൽ നടക്കും.
ടൈം ടേബിൽ വെബ്സൈറ്റിൽ.

\"\"

പരീക്ഷാഫലം
ഈ വർഷം മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലറും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 10ന് മുൻപ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകണം.

രണ്ടാം സെമസ്റ്റർ എം.എസ്.സി. സൈക്കോളജി (റഗുലർ,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 10 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
            

\"\"

Follow us on

Related News