പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

കുടുംബകോടതികളില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍: യോഗ്യരായ സ്ത്രീകള്‍ക്ക് മുന്‍ഗണന

Oct 27, 2022 at 3:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

എറണാകുളം: കുടുംബകോടതികളില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 11 പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ പോസ്റ്റുകളുണ്ട്. നവംബര്‍ 7വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്.

\"\"

സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദം/ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തിപരിചയം. ( മറ്റ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഇതില്‍ ഇളവ് ലഭിക്കുവാന്‍ സാധ്യതയുണ്ട് ) 55,200 – 1,15,300 രൂപ ശമ്പളം. പ്രായപരിധി 18-36 വയസ്സ്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് വയസ്സിളവ് ലഭിക്കും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. നിയമിക്കപ്പെടുന്നവര്‍ക്ക് ഹൈക്കോടതി നിഷ്‌കര്‍ഷിക്കുന്ന ട്രെയിനിങ്ങും ഉണ്ടായിരിക്കും.

\"\"

500/- രൂപയാണ് അപേക്ഷാഫീസ്. SC/ST, തൊഴില്‍ രഹിതരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമായ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. അപേക്ഷിക്കേണ്ട രീതി, ഫീസ് അടയ്‌ക്കേണ്ട രീതി, റിസര്‍വേഷന്‍, മറ്റ് അനുബന്ധ വിവരങ്ങള്‍ https://hckrecruitment.nic.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News