പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

സംസ്ഥാനത്തെ കോളേജുകളിലും നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖല: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ

Oct 27, 2022 at 4:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോളേജുകളിലും നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖല തീർക്കുമെന്ന് മന്ത്രി ആർ.ബിന്ദു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. നവംബർ ഒന്നിന് രാവിലെ 11മണി മുതല്‍ 12വരെയോ ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4വരെയോ ഉള്ള സമയം ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖലയ്ക്കായി തിരഞ്ഞെടുക്കണം. ചങ്ങല രൂപീകരിച്ച് കഴിഞ്ഞ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. പ്രതീകാത്മകമായി ഓരോ കലാലയങ്ങളിലും ലഹരിവസ്തുക്കൾ കത്തിക്കും.
കോളേജ്തല സംഘാടക സമിതികൾ രൂപീകരിച്ചാണ് സംഘാടനം.

\"\"

രക്ഷാകർത്താക്കളും പൊതുപ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും സംഘാടനത്തിൽ പങ്കാളികളാണ്. അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കിയിട്ടുമുണ്ട്. .
ബഹു. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് എല്ലാ കലാലയങ്ങളിലും \’ബോധപൂർണ്ണിമ\’ എന്ന പേരിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രചാരണത്തിന്റെ ഒന്നാംഘട്ടം വിജയകരമായി സമാപിക്കുന്നതിന്റെ പ്രഖ്യാപനദിനത്തിൽ തന്നെയാണ് പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്നുള്ള ലഹരിവിരുദ്ധ ശൃംഖലയിൽ വിവിധ കലാലയങ്ങൾ സംസ്ഥാനവ്യാപക മായി പങ്കാളികളാവുന്നത്.

\"\"


സംസ്ഥാനതലത്തിൽ എല്ലാ ക്യാമ്പസുകളിലും ലഹരിവിരുദ്ധ ശൃംഖല വിജയിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലാലയ മേധാവികളുടെ യോഗം ചേർന്ന് വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോളേജിയേറ്റ് എജുക്കേഷൻ ഡയറക്ടറുടെയും ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെയും മേൽനോട്ടത്തിൽ അവ അവലോകനം ചെയ്യപ്പെടുന്നുണ്ടെന്നു മന്ത്രിയോഫീസ് കേന്ദ്രീകരിച്ച ഉറപ്പുവരുത്തുന്നുമുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ \’ബോധപൂർണ്ണിമ\’ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചതിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

\"\"

ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിക്കുന്ന എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്കാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. \’നോ ടു ഡ്രഗ്സ്\’ എന്നതായിരുന്നു ഓരോ വിഭാഗത്തിനും മത്സരവിഷയം. ഒരു ക്യാമ്പസിൽ നിന്ന് ഓരോ വിഭാഗത്തിലും ഓരോ എൻട്രി വീതമാണ് തിരഞ്ഞെടുത്തയക്കാൻ നിർദേശിച്ചിരുന്നത്. കോളേജ് തലത്തിൽ മത്സരം നടത്തി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലേറെ വരുന്ന എൻട്രികൾ കോളേജിയേറ്റ് എജുക്കേഷൻ ഡയറക്ടറുടെ ഏകോപനത്തിൽ സൂക്ഷ്മപരിശോധന ആരംഭിച്ചു കഴിഞ്ഞു.

\"\"


നവംബർ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബോധപൂർണ്ണിമ പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല സമാപനച്ചടങ്ങ് ഒരുക്കിയിരിക്കുകയാണ്. (ലഹരിവിരുദ്ധ ശൃംഖല നടക്കുന്ന ദിനത്തിൽത്തന്നെ രാവിലെ) ചടങ്ങിൽ ഇത്രയും വിഭാഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്കാരം സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള \’ബോധപൂർണ്ണിമ\’ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമ്മസേന രൂപീകരിച്ചുകഴിഞ്ഞു. ASAAD എന്ന പേരിലുള്ള സേനയുടെ നാമകരണവും രൂപീകരണപ്രഖ്യാപനവും ഇന്നായിരുന്നു. ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർഥികളിൽനിന്നും തിരഞ്ഞെടുക്കുന്ന പത്തുപേർ വീതമുള്ള (ആകെ 20) വളണ്ടിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല കർമ്മസേന.

\"\"

ബോധപൂർണ്ണിമ ലഹരിമുക്ത ക്യാമ്പസ് പ്രചാരണം നവംബർ ഒന്നിന് അവസാനിക്കുന്നില്ല. തുടർപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തൃശൂർ അരണാട്ടുകരയിൽ കാലിക്കറ്റ് സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക നാടക പഠന ഇൻസ്റ്റിറ്റിയൂട്ട് ആയ സ്‌കൂൾ ഓഫ് ഡ്രാമ കേരളമാകെ കളിക്കുകയെന്ന ആസൂത്രണത്തോടെ തെരുവുനാടകം സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും അടുത്തിടെ നമ്മുടെ അഭിമാന സ്ഥാപനത്തിൽ ഡയറക്ടറായി നമ്മൾ നിയമിച്ച ഡോ. അഭിലാഷ് പിള്ളയുടെ നേതൃത്വത്തിൽ ആണ് മുക്തധാര എന്ന തെരുവുനാടക പദ്ധതി ഒരുങ്ങുന്നത്. സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നും വിവിധ കാലങ്ങളിൽ പഠിച്ചിറങ്ങിയ പ്രതിഭാധനരായ നാടകകാരന്മാർ അണിനിരന്ന്, ക്യാമ്പസ് സമൂഹത്തെക്കൂടി അഭിനയപങ്കാളികളാക്കി അരങ്ങേറ്റുന്ന മുക്തധാര നാടകപദ്ധതിയും തിയേറ്റർ വർക്ക്ഷോപ്പുകളും കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകളിൽ ലഹരിമുക്തി പ്രചാരണത്തിന് സർഗ്ഗ ഊർജ്ജം പകരും.

\"\"

സംസ്ഥാനതല ലഹരിവിരുദ്ധ ശൃംഖലയുടെ കാര്യത്തിൽ, തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മുതല്‍ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയര്‍ വരെ നടക്കുന്ന ശൃംഖല വിജയമാക്കാൻ തിരുവനന്തപുരം നഗരപരിപരിധിയ്ക്കുള്ളിലുള്ള കോളേജുകൾ ഒരുങ്ങിക്കഴിഞ്ഞു.
യൂണിവേഴ്സിററി കോളേജ്, സംസ്കൃതകോളേജ്, വിമൻസ് കോളേജ്, ആർട്ട്സ് കോളേജ്, എം.ജി. കോളേജ്, മാർ ഇവാനിയോസ് കോളേജ്, ആൾ സെയിന്റ്സ് കോളേജ്, ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ്, കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം, പോളിടെക്നിക്ക് കോളേജ് കൈമനം, പോളിടെക്നിക്ക് കോളേജ് വട്ടിയൂർകാവ്, സർക്കാർ ലോ കോളേജ്, ഫൈൻ ആർട്ട്സ് കോളേജ് എന്നീ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ശേഷം 3മണി മുതൽ4 വരെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു സംഘടിപ്പിക്കുന്ന വിദ്യാർത്ഥി ശൃംഖലയിൽ പങ്കെടുക്കും. 3 മണിക്ക് നടക്കുന്ന ട്രയൽ മുതൽ അവരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പി.റ്റി.എ. ഭാരവാഹികള്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തന്നെ അതാത് ശൃംഖലാപോയിന്റുകളില്‍ എത്തിച്ചേരും.

\"\"

കോളേജുകള്‍ക്ക് അനുവദിച്ചിട്ടുള്ള പോയിന്റുകളില്‍ ഫ്ലാഷ് മോബ് / തെരുവ് നാടകം എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. .പൂർണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും.
എന്‍.സി.സി, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ അവരവരുടെ യൂണിഫോമില്‍ ശൃംഖലയില്‍ അണിചേരും. എല്ലാ സ്ഥാപനങ്ങളിലും 31.10.2022ന് വിളംബര പ്രവര്‍ത്തനം നടത്തും.

\"\"

Follow us on

Related News