UBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദക്കാര്‍ക്ക് അവസരം. 142 സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ ഒഴിവുകള്‍ ആണുള്ളത്. ഷെഡ്യൂള്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്കുകളില്‍ അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഓഫീസറായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. അപേക്ഷ നവംബര്‍ 7വരെ നല്‍കാം. കേരളത്തില്‍ ഒഴിവില്ല. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രം അപേക്ഷിക്കാം. പ്രാദേശിക ഭാഷ ജ്ഞാനം വേണം. 36,000-63,840 രൂപയാണ് ശമ്പളം.
ഭോപ്പാല്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ജയ്പൂര്‍, കല്‍ക്കട്ട, മഹാരാഷ്ട്ര, ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍.ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തതുല്യം, മറ്റ് പ്രൊഫഷണല്‍ യോഗ്യതകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 2022 സെപ്റ്റംബര്‍ 30 കണക്കാക്കി 21-30 വയസ്സ് ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, സ്‌ക്രീനിങ് , ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ നാലിന് എഴുത്ത് പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷകേന്ദ്രം ഉണ്ട്. അപേക്ഷ ഫീസ് 750 രൂപ. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ http://bank.sbi ,http://sbi.co.in