SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ജൂൺ മാസം നടത്തിയ എൽഎസ്എസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിന് നാളെ മുതൽ അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നാളെ മുതൽ സമർപ്പിക്കാം.(http://pareekshabhavan.kerala.gov.in)👇🏻
27/10/2022 മുതൽ നവംബർ ഒന്നിന് ഉച്ചയ്ക്ക് 02.00 വരെ അപേക്ഷ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാർത്ഥികൾ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ടും അപേക്ഷാ ഫീസും സ്കൂൾ പ്രഥമാദ്ധ്യാപകൻ മുഖേന ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നവംബർ ഒന്നിന് വൈകിട്ട് 4ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിന് പേപ്പറിന് 100/- രൂപ എന്ന നിരക്കിലാണ് ഫീസ് അടയ്ക്കേണ്ടത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 01/11/2022 ന് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കില്ല.
പുനർമൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരിൽ നിന്നും ഫീസ് ആയി സ്വീകരിച്ച് (100 രൂപ) തുക മടക്കി നൽകേണ്ടതും, ബാക്കി തുക സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര എന്ന പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത്, സൂപ്രണ്ട് എ-സെക്ഷൻ പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതുമാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള ചുമതലകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷകർ സമർപ്പിക്കുന്ന പ്രിന്റൗട്ടിലെ വിവരങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓൺലൈനിൽ വെരിഫൈ ചെയ്യണമെന്നും നിർദേശമുണ്ട്.
അപേക്ഷകൾ ലഭിക്കുന്ന അന്നുതന്നെ ഓൺലൈൻ വെരിഫിക്കേഷനും നടത്താവുന്നതാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഓൺലൈൻ വെരിഫിക്കേഷൻ നടത്തിയതിന് ശേഷമാണ്
ടി ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയം നടത്തേണ്ടത്. ഓൺലൈൻ വെരിഫിക്കേഷൻ
02/11/2022 വൈകുന്നേരം 04.00 മണിക്ക് തന്നെ പൂർത്തിയാക്കേണ്ടതും വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന സ്റ്റേറ്റ്മെന്റിന്റെ പ്രിന്റൗട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ Countersign ചെയ്ത് ജില്ലാ വിദ്യാഭ്യാസ ആഫീസർക്ക് സമർപ്പിക്കണം.
പരീക്ഷാർത്ഥികളിൽ നിന്നും ലഭിക്കുന്ന ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകരിൽ നിന്നും പുനർമൂല്യനിർണ്ണയത്തിനായി സ്വീകരിച്ച ഫീസ്, പുനർമൂല്യനിർണ്ണയത്തിലൂടെ സ്കോളർഷിപ്പ് ലഭിച്ച കുട്ടിയ്ക്ക് തിരികെ നൽകിയ തുക മുതലായ വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ഇത് ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്കായി നൽകേണ്ടതുമാണ്.