SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സര്‍വ്വെ- ഭൂരേഖ വകുപ്പ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തരം നിയമിക്കുന്ന സര്‍വേയര്‍മാരുടെ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10മണി മുതല്‍ വൈകിട്ട് 5മണി വരെയാണ് ഇന്റര്‍വ്യൂ.
സെപ്റ്റംബര്‍ 18ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ നടത്തുന്നത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ കാര്‍ഡ് തപാലായി അയച്ചിട്ടുണ്ട്. കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ കളക്ടറേറ്റിലെ ദക്ഷിണ മേഖല ജോയിന്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731130.