SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയില്‍ 60സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍. ഐടിയില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ നിയമനം ആണ്. നവംബര്‍ 9വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിഇ/ബിടെക് ആണ് അടിസ്ഥാന യോഗ്യത.

സീനിയര്‍ ഡെവലപ്പര്‍-ഫുള്‍സ്റ്റാക്ക് ജാവ-16 ഒഴിവുകള്‍, ഡെവലപ്പര്‍ ഫുള്‍സ്റ്റാക്ക് ജാവ-13, ഡെവലപ്പര്‍ ഫുള്‍സ്റ്റാക് നെറ്റ് ആന്‍ഡ് ജാവ-6, ക്വാളിറ്റി അഷറന്‍സ് എഞ്ചിനീയര്‍-6, ഡെവലപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ജൂനിയര്‍ ക്വാളിറ്റി അഷുറന്‍സ് എഞ്ചിനീയര്‍, സീനിയര്‍ ഡെവലപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, സീനിയര്‍ ക്വാളിറ്റി അഷുറന്‍സ് ലീഡ്, സീനിയര്‍ യുഐ /യുഎക്‌സ് ഡിസൈനര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. വിശദവിവരങ്ങള്‍ക്ക് http://bankofbaroda.in

0 Comments