പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കുട്ടികൾക്ക് സഹായം നൽകുന്നതിന്റെ ഫോട്ടോ പ്രചരിപ്പിച്ചാൽ കർശന നടപടി

Oct 23, 2022 at 7:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കുട്ടികൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ. ഇത്തരത്തിൽ കുട്ടികൾക്ക് സാമ്പത്തിക സഹായമോ മറ്റെന്തിങ്കിലുമോ നൽകുന്നതിന്റെ ഫോട്ടോ വിവിധ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് അഡിഷണൽ സെക്രട്ടറി ടി. കെ.സന്തോഷ് കുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

\"\"


അഭിമാനപൂർവ്വം ജീവിക്കണം എന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്.
സംസ്ഥാനത്ത് പല സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായവും പഠനോപകരണങ്ങളുടെ വിതരണവും നടത്തുകയും അത്തരത്തിലുള്ള സഹായങ്ങൾ കുട്ടികൾ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ കൂടിയും സാമൂഹ്യ മധ്യമങ്ങളിലൂടേയും പ്രചരിപ്പിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം നടപടി കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തിത്വ വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ 18 വയസ്സിന് താഴെയുളള കുട്ടികൾ ധനസഹായം സ്വീകരിക്കുന്ന ചിത്രങ്ങൾ മുഖ്യധാരാ മാധ്യമത്തിൽ കൂടിയും സാമൂഹ്യ മാധ്യമത്തിൽ കൂടിയും പ്രചരിപ്പിക്കരുതെന്നും അത്തരം
പ്രവണതകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു.

\"\"

ഇത് പരിഗണിച്ച് സർക്കാരോ മറ്റ് സർക്കാർ ഇതര സ്ഥാപനങ്ങളോ കുട്ടികൾക്ക് നൽകുന്ന സഹായാനുകൂല്യങ്ങളുടെ ഫോട്ടോകൾ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തരുതെന്ന് സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഉത്തരവ്. രാജ്യത്ത് ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയും ശ്രദ്ധയും സംരക്ഷണവും
സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് ബാലനീതി നിയമം 2015 പ്രകാരമാണ്.

\"\"

പ്രസ്തുത നിയമത്തിന്റെ ആധാരമായ തത്വങ്ങളിൽ കുട്ടികളുടെ ആത്മാഭിമാനം സ്വകാര്യത എന്നിവയുടെ സംരക്ഷണം ഉൾപ്പെട്ടിട്ടുണ്ട് ആയതിനാൽ സഹായം സ്വീകരിക്കുന്ന കുട്ടികളുടെ മാനസിക വളർച്ചയും വ്യക്തിത്വ വികാസവും അത്മാഭിമാനവും സാമൂഹിക ജീവിതവും കണക്കിലെടുത്ത് 18 വയസ്സിന്
താഴെയുളള കുട്ടികൾ ധനസഹായ മുൾപ്പെടെയുള്ള സഹായങ്ങൾ സ്വീകരിക്കുന്ന ചിത്രങ്ങൾ സാമൂഹിക/മുഖ്യധാര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കർശനമായി വിലക്കികൊണ്ട് നിർദ്ദേശം
പുറപ്പെടുവിയ്ക്കുന്നു. വീഴ്ചവരുത്തുന്ന പക്ഷം സർക്കാർ സഗൗരവം നടപടി എടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

\"\"

Follow us on

Related News