പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

നവംബർ 1ലെ ലഹരി വിരുദ്ധ ശൃംഖല: സംഘാടക സമിതി യോഗം നാളെ

Oct 21, 2022 at 4:33 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: നവംബർ 1ലെ ലഹരി വിരുദ്ധ ശൃംഖലയുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം നാളെ (ഒക്ടോബർ 22)തിരുവനന്തപുരത്ത് ചേരും. ശനിയാഴ്ച രാവിലെ10 ന് തമ്പാനൂര്‍, മാഞ്ഞാലിക്കുളം ശിക്ഷക് സദനില്‍ ആണ് യോഗം ചേരുക. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം,പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കോര്‍പറേഷന്‍ പരിധിയിലെ സ്കൂൾ, കോളേജ്, ഐടിഐ, പോളിടെക്നിക് പ്രിന്‍സിപ്പല്‍/ പ്രഥമാധ്യാപകർ സംഘാടക സമിതിയില്‍ പങ്കെടുക്കണം.വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളേയും കോളേജ് യൂണിയന്‍ ഭാരവാഹി കളേയും യോഗത്തിൽ പങ്കെടുപ്പിക്കും.

\"\"

ഡിജിപി, എക്സൈസ് കമ്മീഷണര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മേയര്‍, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ (കോര്‍പറേഷന്‍) എന്നിവർക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരിക്കും. എന്‍എസ്എസ്, എന്‍സിസി, എസ്പിസി, റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ സംസ്ഥാന/ ജില്ലാ ചുമതലയുള്ളവരെ സംഘാടക സമിതി യോഗത്തിൽ പങ്കെടുപ്പിക്കും.

\"\"

മെഡിക്കല്‍ കോളേജ്, ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോമിയോ മെഡിക്കല്‍ കോളേജ്, ഡെന്‍റല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അഭ്യർത്ഥിച്ചു.

\"\"

Follow us on

Related News