പ്രധാന വാർത്തകൾ
കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം 

കണ്ണൂർ സർവകലാശാല സ്പോർട്സ് മെറിറ്റ് അവാർഡുകൾ:യദുകൃഷ്ണനും കനകലക്ഷ്മിയും മികച്ച താരങ്ങൾ

Oct 20, 2022 at 5:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കണ്ണൂർ: 2012 – 22 വർഷത്തെ കണ്ണൂർ സർവകലാശാല സ്പോർട്സ് മെറിറ്റ് അവാർഡുകൾ സർവകലാശാല ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വിതരണം ചെയ്തു. കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗം ഡോ. രാഖി രാഘവൻ അധ്യക്ഷതവഹിച്ചു. വൈസ് ചാൻസിലർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

\"\"

സിന്റിക്കേറ്റംഗം എം സി രാജു, സെനറ്റംഗം സാജു പി ജെ, അക്കാദമിക് കൗൺസിൽ അംഗം പി രഘുനാഥ്, ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജിസ ജോസ്, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ കെ, റിസർച്ച് ഡയറക്ടർ ഡോ. അനിൽ രാമചന്ദ്രൻ, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. സി പി സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനൂപ് കെ പി നന്ദി പറഞ്ഞു.

ജിമ്മി ജോർജ്/ മെറിറ്റ് അവാർഡുകൾ
ജിമ്മി ജോർജ് സ്മാരക അവാർഡ് (പുരുഷ വിഭാഗം) എസ് എൻ കോളേജ്
ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്
പയ്യന്നൂർ കോളേജ്

ജിമ്മി ജോർജ് സ്മാരക അവാർഡ് (വനിതാ വിഭാഗം)
ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്
കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്
എസ് എൻ കോളേജ്

ഓവറോൾ ചമ്പ്യൻഷിപ്പ് 
1 ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്
2 എസ് എൻ കോളേജ്
3 സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്, കണ്ണൂർ സർവകലാശാല

മികച്ച വനിതാ കായിക താരം: കനകലക്ഷ്മി (ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്)
മികച്ച പുരുഷ കായിക താരം: യദു കൃഷ്ണൻ (ഗവണ്മെന്റ് കോളേജ്, കാസർഗോഡ്)

\"\"

Follow us on

Related News