SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഒക്ടോബര്‍ 21ന് ഓണ്‍ലൈനായി നടത്തുവാന്‍ നിശ്ചയിച്ച വകുപ്പുതല പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരായി പരീക്ഷകളില്‍ പങ്കെടുക്കണം.
അഭിമുഖം: കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇക്കണോമിക്‌സ്) (കാറ്റഗറി നമ്പര്‍ 279/2019) തസ്തികയിലേക്ക് 2022 നവംബര്‍ 2, 3, 4 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം (രണ്ടാംഘട്ടം) നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് മൂന്ന് ദിവസം മുന്‍പ് വരെ അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
അവസാന തീയതി നീട്ടി: പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ തസ്തികയിലേക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിശ്ചിതയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നതിലേക്കായി പ്രസ്തുത തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 26 വരെ നീട്ടി.