SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കുറ്റിപ്പുറം: ഈ വർഷത്തെ സംസ്ഥാന ടെക്നിക്കല്‍ സ്‌കൂള്‍ കായികമേളയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. കായിക മേളയ്ക്ക് വേദിയാകുന്ന കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിലാണ് ഇന്ന് വൈകിട്ട് 3ന് ലോഗോ പ്രകാശന ചടങ്ങുകൾ നടക്കുക. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജനുവരിയില്‍ നടക്കുന്ന മേളയുടെ സംഘാടക സമിതി രൂപീകരണവും ഇന്ന് നടക്കും. 38ാമത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായികമേളക്കാണ് കുറ്റിപ്പുറത്ത് ഒരുക്കങ്ങള്‍ തുടങ്ങുന്നത്. ജനുവരിയില്‍ മൂന്നു ദിവസങ്ങളിലായാണ് മേള നടക്കുക. 39 ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലേയും ഒമ്പത് ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലേയും കുട്ടികളാണ് മേളയിൽ പങ്കെടുക്കുക. 12 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന കായികമേള കുറ്റിപ്പുറത്ത് വീണ്ടുമെത്തുന്നത്. 2010ലാണ് ഇതിനുമുൻപ് കുറ്റിപ്പുറത്ത് മേള നടന്നത്.