SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
മലപ്പുറം: സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന് ഒഴിവുകൾ. ബി എ എക്കണോമിക്സ് (എസ് ടി, ഒ ബി എക്സ്), ബി എ. ഇസ്ലാമിക് ഹിസ്റ്ററി (ഇ ഡബ്ല്യു എസ്, എസ് ടി, ഒ ബി എക്സ്) , ബികോം (എസ്.ടി) , ബി എസ് സി ഫിസിക്സ് (എൽ സി, എസ് സി, എസ് ടി, ഭിന്നശേഷി, സ്പോർട്സ്) , ബി എസ് സി കെമിസ്ട്രി (എസ് ടി, ഭിന്നശേഷി ,സ്പോർട്സ്), ബി എ ഉർദു (ഈഴവ, ഇ ഡബ്ല്യൂ എസ്, എസ് സി, എസ്ടി), ബി എ അറബിക് (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ് സി, എസ്ടി) സീറ്റുകളിലേക്കാണ് ഒഴിവുകൾ. അസൽ രേഖകൾ സഹിതം ഒക്ടോബർ 19 രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.
തൃശ്ശൂർ: കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിൽ ബി ബി എ, ബികോം, ബിഎ എക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി, ബി എസ് സി മാത്‍സ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിൽ എസ് ടി കാറ്റഗറിയിലും ബിഎ ഇംഗ്ലീഷിൽ ഓ ബി എക്സ് കാറ്റഗറിയിലും ബി എസ് സി മാത്‍സ് വിത്ത് ഡാറ്റ സയൻസ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ സ്പോർട്സ് കാറ്റഗറിയിലും ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ എൽ സി കാറ്റഗറിയിലും ഒഴിവുണ്ട്. യൂണിവേഴ്സിറ്റി കാപ് രജിസ്ട്രേഷൻ ഉളള വിദ്യാർത്ഥികൾ 19ന് ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം.