SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള താത്ക്കാലിക മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ ഫലം ലഭ്യമാണ്.
താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതി ഉള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ ceekinfo.cee@kerala.gov.in വഴി നാളെ (ഒക്ടോബർ 15ന്) ഉച്ചയ്ക്ക് 12 മണിക്കകം അറിയിക്കണം.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള കാറ്റഗറി പട്ടികയിൽ ഉൾപ്പെടുന്ന എസ്.സി/എസ്.റ്റി എസ്.ഇ.ബി.സി/ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് നീറ്റ് യു.ജി യോഗ്യത മാനദണ്ഡ പ്രകാരമുള്ള ഇളവുകൾ ബാധകമാകുന്നത്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾ അതത് കോഴ്സുകളിലേക്കുള്ള യോഗ്യതാമാനദണ്ഡവും 2022 വർഷത്തെ നീറ്റ് യു.ജി ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതാമാനദണ്ഡവും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം.
സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് ഒക്ടോബർ 17 മുതൽ നടത്തും.
