പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാന ടെക്നിക്കൽ സ്‌കൂള്‍ കായിമേള കുറ്റിപ്പുറത്ത്: സംഘാടക സമിതി രൂപീകരണം 18ന്

Oct 13, 2022 at 10:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കുറ്റിപ്പുറം: ഈ വർഷത്തെ സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായികമേളയ്ക്ക് കുറ്റിപ്പുറം വേദിയാകും. കായിക മേളയ്ക്ക് കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളാണ് ആതിഥേയത്വം വഹിക്കുക. ജനുവരിയില്‍ നടക്കുന്ന മേളക്ക് ചൊവ്വാഴ്ച സംഘാടക സമിതി രൂപീകരിക്കും. 38ാമത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായികമേളക്കാണ് കുറ്റിപ്പുറത്ത് ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ജനുവരിയില്‍ മൂന്നു ദിവസങ്ങളിലായാണ് മേള നടക്കുക. 39 ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലേയും ഒമ്പത് ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലേയും കുട്ടികളാണ് മാറ്റുരക്കുക.

\"\"

12 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനമേള കുറ്റിപ്പുറത്ത് വിരുന്നെത്തുന്നത്. 2010ലാണ് നേരത്തെ ഇവിടെ മേള നടന്നത്. ജനുവരി രണ്ടാം വാരത്തിലായിരിക്കും ഇത്തവണത്തെ മേള. സംഘാടക സമിതി രൂപീകരണം ചൊവ്വാഴ്ച വൈകീട്ട് നാലിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേളയുടെ ലോഗോപ്രകാശനവും ചടങ്ങില്‍ നടക്കും.

\"\"

Follow us on

Related News