SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്-ന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്രു, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേര്‍സ് / ജോബ് ക്ലബ്ബ്, നവജീവന്‍, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ശില്പശാലയും അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ രാവിലെ 10.30 മുതല്‍ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
സ്വയം തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ള 21 നും 65 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 19ന് കടകംപള്ളി മിനി സിവില്‍ സ്റ്റേഷന് ഒന്നാമത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 20നു നേമം നഗരസഭാ കല്യാണമണ്ഡപത്തിലും ഒക്ടോബര്‍ 21നു മണകാട്, കുര്യാത്തി അമ്മന്‍ കോവില്‍ ജംഗ്ഷന്, ആനന്ദനിലയം ഓര്‍ഫനേജ് കമ്മ്യൂണിറ്റി ഹാള്‍, എന്നിവിടങ്ങളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്, അധിക സര്‍ട്ടിഫിക്കറ്റ് കൂട്ടി ചേര്‍ക്കല്‍, രജിസ്ട്രേഷന് കാര്‍ഡ് പുതുക്കല്‍ എന്നീ സൗകര്യം ഉണ്ടായിരിക്കും.