SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഗണിത, ഐടി മേളകൾക്ക് നാളെ തുടക്കമാകും. ഒക്ടോബർ 12,13 തീയതികളിൽ തിക്കോടിയൻ സ്മാരക ജിവിഎച്ച്എസ്എസ് പയ്യോളി, തൃക്കോട്ടൂർ എ യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലായാണ് മേളകൾ നടക്കുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ചങ്ങാടത്ത് നിർവഹിക്കും. ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി ജമീല സമദ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.
ദുൽഖിഫിൽ മുഖ്യാതിഥിയായിരിക്കും.
ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. വിപുലമായ സ്വാഗതസംഘം രണ്ട് വിദ്യാലയങ്ങളിലായി നടക്കുന്ന മേളയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു.
വിപുലമായ ഭക്ഷണശാല, വിശാലമായ പന്തൽ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.