SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അണ്ടര്‍ സെക്രട്ടറി/ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 63,700 – 1,23,700 രൂപ ശമ്പള സ്‌കെയിലുള്ള ഡയറക്ടറുടെ തസ്തികയിലേക്കാണ് ഒഴിവുള്ളത്. മേലധികാരി മുഖേന നിശ്ചിത പ്രൊഫോര്‍മയില്‍ വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
അപേക്ഷകര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകള്‍ ഡയറക്ടര്‍, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോര്‍ട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോണ്‍: 0471 2478193 എന്ന വിലാസത്തില്‍ 2022 ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. ഇ-മെയില്‍: http://culturedirectoratec@gmail.com.