SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം; സി-ഡാക്കില്‍ പ്രോജക്ട് എന്‍ജീനിയര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 530 ഒഴിവുകളാണ് ഉള്ളത്. കരാര്‍ നിയമനമാണ്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പ്രോജക്ട് എന്‍ജിനീയര്‍-250, സീനിയര്‍ എന്‍ജിനീയര്‍-200, പ്രോജക്ട് മാനേജര്‍ 50, പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകള്‍.
തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ഡല്‍ഹി, കൊല്‍ക്കത്ത, മൊഹാലി, നോയിഡ, പട്‌ന, സില്‍ചര്‍, ഗുവാഹാട്ടി, ശ്രീനഗര്‍, ജമ്മു, ഛണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 20നാണ് .