SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കണ്ണൂർ: സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഉദ്യോഗാർത്ഥികളെ അഭിമുഖ പരീക്ഷക്കായി ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഒക്ടോബർ 12 രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാക്കേണ്ടതാണ്. ഈ നിയമനം കരാർ നിയമനം നടക്കുന്ന തീയതി വരെ മാത്രം ആയിരിക്കും.

അസിസ്റ്റൻ്റ് പ്രഫസർ
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫെസർ തസ്തികയിൽ മണിക്കൂർ വേതന നിരക്കിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2022 ഒക്ടോബർ 12നകം hodmusic@kannuruniv.ac.in എന്ന ഇമെയിലേയ്ക്ക് അയക്കണം. ഫോൺ: 9895232334

വാക്ക് ഇൻ ഇൻ്റർവ്യൂ
കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് (സംസ്കൃതം) ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എ, നെറ്റ്/പി എച്ച് ഡി യോഗ്യതയുള്ളവർ അസ്സൽ സട്ടിഫിക്കറ്റുകളുമായി നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ ഒക്ടോബർ 13 രാവിലെ 10: 30ന് ഹാജരാകണം.
